Wednesday, July 16, 2008

നേന്ത്രപ്പഴത്തെ 'കല്ലാക്കി' ദ്രവനൈട്രജന്‍ പ്രദര്‍ശനം

നേന്ത്രപ്പഴത്തെ 'കല്ലാക്കി' ദ്രവനൈട്രജന്‍ പ്രദര്‍ശനം
ചരടില്‍ കോര്‍ത്ത നേന്ത്രപ്പഴം ഭരണിയിലെ ജലത്തില്‍ മുക്കിയെടുത്തപ്പോഴേക്കും കല്ലുപോലെയായത്‌ ഒരു ജാലവിദ്യ പ്രദര്‍ശനം കാണുന്ന കൗതുകത്തോടെയാണ്‌ വിദ്യാര്‍ഥികള്‍ നോക്കിക്കണ്ടത്‌.

അതേ ജലം ഉപയോഗിച്ച്‌ ചെമ്പരത്തിപൂവിനെ കുപ്പിച്ചില്ലുപോലെ പൊട്ടിച്ചതും റബര്‍ ട്യൂബിനെ ഇരുമ്പുവടിപോലെയാക്കിയതും ആശ്ചര്യം വര്‍ധിപ്പിച്ചു.

പഠനഭാഗങ്ങളിലൂടെ പരിചയപ്പെട്ട നൈട്രജന്‍ വാതകം ദ്രവരൂപത്തിലായതാണ്‌ തങ്ങളെ ആശ്ചര്യപ്പെടുത്തിയ 'അത്ഭുത ജല'മെന്ന്‌ തിരിച്ചറിഞ്ഞതോടെ ഹാളില്‍ കൈയടികള്‍ മുഴങ്ങി.ചാന്ദ്രപര്യവേക്ഷണത്തിന്റെ നാല്‌പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേഖലാ ശാസ്‌ത്രകേന്ദ്രത്തില്‍ ഒരുക്കിയ ദ്രവനൈട്രജന്‍ പ്രദര്‍ശനത്തിലാണ്‌ വിസ്‌മയക്കാഴ്‌ചകള്‍ അരങ്ങേറിയത്‌.

അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വാതകത്തെ സമ്മര്‍ദത്തിലൂടെ ദ്രവരൂപത്തിലാക്കി 'ഡ്യുവര്‍ ഫ്‌ളാസ്‌കി'ലാക്കി സൂക്ഷിച്ചാണ്‌ പ്രദര്‍ശനം ആരംഭിച്ചത്‌. മൈനസ്‌ 196 ഡിഗ്രി താപനിലയിലുള്ള ഈ 'ജലം' പ്രത്യേക കൈയുറകള്‍ ധരിച്ചാണ്‌ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്‌തത്‌. ഐസിനേക്കാള്‍ വളരെയധികം തണുപ്പുള്ള ഈ ദ്രാവകത്തിന്റെ മേന്മകള്‍ വിശദീകരിച്ചുകൊണ്ട്‌ നടന്ന പ്രദര്‍ശനം ചൊവ്വാഴ്‌ച മുതല്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചു.

വിക്രം സാരാഭായി സ്‌പെയ്‌സ്‌ സെന്ററിലെ പി.എസ്‌.എല്‍.വി. പ്രോജക്ട്‌ ഡയറക്ടര്‍ ഡോ. ജോര്‍ജ്‌ കോശി പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു. വി.എസ്‌.എസ്‌.സി. ശാസ്‌ത്രജ്ഞനായ ബാലഗംഗാധരന്‍, ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്‌ണന്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സെ്‌പെസസ്‌ റിസര്‍ച്ച്‌ ഡയറക്ടര്‍ ഡോ.വി.എ.പാര്‍ഥസാരഥി, ശാസ്‌ത്രകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ വി.എസ്‌.രാമചന്ദ്രന്‍, എഡ്യുക്കേഷണല്‍ അസിസ്റ്റന്റ്‌ കെ.എം.സുനില്‍ എന്നിവര്‍ സംസാരിച്ചു.

മുന്‍കൂട്ടി ബുക്ക്‌ ചെയ്‌ത വിദ്യാലയങ്ങള്‍ക്കുവേണ്ടിയാണ്‌ പ്രദര്‍ശനം നടത്തുക. 150 വിദ്യാര്‍ഥികള്‍ക്ക്‌ കാണാവുന്ന തരത്തില്‍ തയ്യാറാക്കിയ നാലു പ്രദര്‍ശനങ്ങളാണ്‌ ഒരു ദിവസം ഉണ്ടാകുക. പ്രദര്‍ശനം സൗജന്യമാണ്‌.

മാതൃഭൂമി വാര്‍ത്ത

Labels: ,

Thursday, October 25, 2007

കണ്ണിനെ വിശ്വസിക്കാമോ?


കാഴ്ച്ചയുമായി ബന്ധപെട്ട മറ്റൊരു പരീഷണം കൂടി.


ഒരിഞ്ച് വ്യാസവും ഒരടി നീളവുമുള്ള ഒരു പി.വി.സി പൈപ്പ് എടുക്കുക.(ഈ അളവില്‍ പേപ്പര്‍ ചുരുട്ടി പിടിച്ചാള്‍ലും മതി)ഇടതുകയ് ഇടത് കണ്ണിനഭിമുഖമായി അരയടി അകലത്തില്‍ പിടിക്കുക.പൈപ്പ് വലതു കൈകൊണ്ട് ഇടതു കൈപ്പത്തിയുടെ വലതുവശം ചേര്‍ത്ത് പിടിക്കുക. ഇനി വലതു കണ്ണുകൊണ്ട് പൈപ്പിലൂടെയും ഇടതു കണ്ണുകൊണ്ട് ഇടതു കൈപ്പത്തിയിലേക്കും നോക്കുക. കൈപ്പത്തിയില്‍ ഒരു ദ്വാരം(ഹോള്‍) കാണം.അകലങ്ങള്‍ മാറ്റി പരീഷിക്കുക.

Labels:

Thursday, October 18, 2007

കണ്ണും കാഴ്ച്ചയും


കാഴ്ച്ചയുമായി ബന്ദപെട്ട ലളിതമായ ഒരു പരീഷണം.


***കണ്ണിനു നേരെ മുബില്‍ 10 cm അകലത്തിലായി ര്ണ്ടു ചുണ്ടു വിരലുകളും 1 cm അകലത്തില്‍(സമാന്തരമായി)പിടിക്കുക. വിരലിനിടയിലൂടെ അകലേക്കു നോക്കുക. നടുവില്‍ ഒരു കുഞ്ഞു വിരല്‍ കാണാം.

നിങ്ങള്‍ ‍ചെയ്തു നോക്കുക.

Saturday, October 13, 2007

എന്തിന്നുവേണ്ടി


ലഘു ശാസ്ത്ര പരീഷണങ്ങള്‍ പരിച്ചയപെടുത്തുവാന്‍,

പരസ്പ്പരം കൈമാറുവാന്‍ ഒരു വേദി.

Labels: